Site icon Fourteen Kerala – 14 Kerala News

ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല; അപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഷാജ് കിരണിനും ഇബ്രാഹിമിനും മുൻകൂർ ജാമ്യമില്ല. അപേക്ഷ കോടതി തള്ളി. ആവശ്യമെങ്കില്‍ ഇരുവരെയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചു. കേസിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പിൽ കൃത്രിമം കാണിച്ചെന്നും ചൂണ്ടികാട്ടിയാണ് ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നല്‍കിയത്.

അതേസമയം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ബുധനാഴ്ച്ച കൊച്ചിയിൽ ചോദ്യം ചെയ്യാൻ ആണ് അന്വേഷണം സംഘം ആലോചിക്കുന്നത്. എറണാകുളം ക്രൈംബ്രാ‌ഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യൽ.

Exit mobile version