Site icon Fourteen Kerala – 14 Kerala News

‘മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം’: സരിതയുടെ മൊഴി

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്.

ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും പി സി ജോര്‍ജ് സംസാരിച്ചു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽ വച്ച് അറിയാവുന്നതിനാൽ പിൻമാറിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയും ജോർജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്. 

Exit mobile version