Site icon Fourteen Kerala – 14 Kerala News

രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം ഒറ്റപ്പാലം സ്റ്റേഷന്

പാലക്കാട്; കേരള പോലീസിന് അഭിമാനമായി ദേശിയ പുരസ്കാരം. രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര സർക്കാരിന്‍റെ അംഗീകാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ലഭിച്ചു..2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്  തിരഞ്ഞെടുതത്..കേസ് തീര്‍പ്പാക്കല്‍, അതിക്രമങ്ങള്‍ പരിഹരിക്കല്‍, ക്രമസമാധാന പാലനം.തുടങ്ങിയവ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ മുന്നിട്ട് നിൽക്കുന്നു. 

പുരസ്കാര വിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ചു.പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

Exit mobile version