Site icon Fourteen Kerala – 14 Kerala News

കെഎസ്ആർടിസിയിൽ അനിനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അനിനിശ്ചിതകാല സമരവുമായി കൂടുതൽ സംഘടനകൾ. ശമ്പള വിതരണം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിഎംഎസും ഇന്ന് മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സെക്രട്ടേരിയറ്റ് പടിക്കലാണ് ബിഎംഎസ് യൂണിയൻ സമരം തുടങ്ങുന്നത്.

കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കുക, കെ സ്വിഫ്റ്റിനെ കെഎസ്ആർടിസിയിൽ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ട് വെക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി എഐടിയുസി ഇന്ന് വിളിച്ച ബഹുജന കൺവെൻഷൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിഐടിയുവിന്‍റെ അനിശ്ചിതകാല സമരവും ഐഎൻടിയുസിയുടെ രാപ്പകൽ സമരവും രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. അതേസമയം, കൂടുതൽ സർക്കാർ സഹായമില്ലാതെ ശമ്പള വിതരണത്തിലേക്ക് കടക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്‍റ്. 

Exit mobile version