Site icon Fourteen Kerala – 14 Kerala News

‘തിരുത തോമസ് വേണോ, ഫ്രീ’, കെ വി തോമസിന്‍റെ വീടിന് മുന്നിൽ തിരുത മീനുമായി കോൺഗ്രസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ തിരിച്ചടി നേരിടുമ്പോൾ വിജയാഘോഷം കെ.വി.തോമസിലേക്ക് കൂടി ഉന്നം വയ്ക്കുകയാണ് യുഡിഎഫ് ക്യാമ്പ്. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ക്യാമ്പ് വിട്ട് ചെറിയ തോതിൽ ആശങ്കയുണ്ടാക്കിയ തോമസിനോടുള്ള പ്രതിഷേധം ആഹ്ലാദ പ്രകടനത്തിലൂടെ പ്രകടിപ്പിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കെ.വി.തോമസിനെതിരെ പ്രതിഷേധ മുദ്രാവാക്യവുമായി നേരത്തെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഉമ ലീഡ് ഉയർത്തിയതോടെ തിരുത മീനുമായി പ്രവർത്തകർ നിരത്തിലെത്തി. തിരുത മീനുകൾ നിരത്തിവച്ച് ‘തിരുത തോമസ് വേണോ, ഫ്രീയായി തരാം’ എന്ന് അണികൾ. മറ്റ് ചില പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന് മുന്നിൽ പ്രകടനം നടത്തി. സാമൂഹിക മാധ്യമങ്ങളിലും കെ.വി.തോമസിനെതിരായ വികാരമാണ് പ്രവർത്തകർ പങ്കുവയ്ക്കുന്നത്

Exit mobile version