Site icon Fourteen Kerala – 14 Kerala News

ജൂൺ ആദ്യദിനം പതുങ്ങി, ഇന്ന് കുതിച്ചുചാടി; ഇന്നത്തെ സ്വർണവില അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസം സ്വർണവില ഉയർന്നു. 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്ന് 400 രൂപയുടെ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38480 രൂപയായി.  ജൂൺ ആരംഭിച്ചത് മുതൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 50  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4810 രൂപയായി. ഇന്നലെ 10 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഉയർന്നത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3930 രൂപയായി. ഇന്നലെ 5 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Exit mobile version