Site icon Fourteen Kerala – 14 Kerala News

ജൂണിൽ ആദ്യം ഇടിഞ്ഞ് പിന്നെ ഉയർന്ന് സ്വർണവില; ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വർണവില  ഉയർന്നത്. 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38080 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു.  കഴിഞ്ഞ മാസം അവസാന വാരത്തിൽ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വർണവില ഉണ്ടായിരുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4760 രൂപയായി. ഇന്നലെ 25 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. 5 രൂപയാണ് ഉയർന്നത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3930 രൂപയായി.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Exit mobile version