Site icon Fourteen Kerala – 14 Kerala News

ജില്ലാ സംഗമ യാത്രയുമായി മുസ്ലിം ലീഗ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കും.

കാസര്‍കോട്; മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന ജില്ലാ സംഗമ യാത്രയ്ക്ക് ഇന്ന് കാസർകോട് തുടക്കമാകും.കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉച്ചക്ക് ശേഷമാണ് പ്രവർത്തക കൺവൻഷൻ.  സുഹൃദ് സംഗമങ്ങളും പ്രവർത്തക കൺവെൻഷനുകളുമാണ് എല്ലാ  ജില്ലകളിലും സംഘടിപ്പിക്കുന്നത്. 

കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങൾ. അതാത് ജില്ലകളിലെ ക്ഷണിക്കപ്പെട്ട മത, സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തക കൺവെൻഷനുകൾ സംഘടിപ്പിക്കും.ഈ മാസം 23 ന്  കോഴിക്കോട് സമാപിക്കും 

Exit mobile version