Site icon Fourteen Kerala – 14 Kerala News

 ജഡ്ജി പിന്‍മാറണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

കൊച്ചി;നടിയെ ആക്രമിച്ച   കേസിന്‍റെ  തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന അന്വേഷണസ൦ഘത്തിന്‍റെ  ഹ൪ജി ജസ്റ്റിസ് കൌസ൪ എടപ്പകത്ത് പരിഗണിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തുടക്കം മുതലേ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ഹര്‍ജി ഈ ഘട്ടത്തില്‍ മാറ്റാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.ആദ്യം മുതൽ ഈ കേസ് പരിഗണിച്ച് ഇടക്കാലഉത്തരവ് ഉൾപ്പടെ നൽകിയതിനാൽ കേസിൽ നിന്ന് പിന്മാറാൻ നിയമപരമായി സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത് നടിയുടെ ആവശ്യം തള്ളിയത്.

കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

നടിയെ ആക്രമിക്കുന്ന ദ്യശ്യങ്ങള്‍ കയ്യിലുണ്ടെന്ന ആരോപണം തെറ്റെന്ന് ദിലീപ് .അന്വേഷണത്തിന്  കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ്  ക്രൈബ്രാഞ്ചിന് ലഭിച്ചതാണ് .അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈബ്രാഞ്ച് പറയുന്നത്.ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും , വിവരങ്ങള്‍ മുഴുവനായും മുബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍.  അതിജീവിതക്കൊപ്പമെന്ന് സർക്കാർ ഹൈക്കോടതിയില്‍ വ്യക്തമാക്കി.അതിജീവിതയുടെ  ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല.കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന  ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അതിജീവിത നൽകിയ ഹർജിയിലാണ് സർക്കാരിന്‍റെ  മറുപടി

Exit mobile version