Site icon Fourteen Kerala – 14 Kerala News

ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു; ചാഞ്ചാടി സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 38280 രൂപയ്ക്കാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38200 രൂപയാണ്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 10  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില  4775 രൂപയായി. ഇന്നലെ 10 രൂപയുടെ വർധനവ് ഉണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇടിഞ്ഞു. 10  രൂപ തന്നെയാണ് കുറഞ്ഞത്.  ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3945 രൂപയായി.  

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Exit mobile version