Site icon Fourteen Kerala – 14 Kerala News

പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങിമരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയ്ക്കുള്ളിൽ ജീവനക്കാരൻ തൂങ്ങി മരിച്ചു. ഡിപ്പോ എഞ്ചിനയറായ മലപ്പുറം സ്വദേശി വി പി മനോജാണ് തൂങ്ങിമരിച്ചത്. കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്തിരുന്ന മനോജിനെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് പാപ്പനംകോടേക്ക് സ്ഥലം മാറ്റിയത്.

ഡിപ്പോയിൽ താമസിച്ചിരുന്ന മനോജിനെ വർക്ക് ഷോപ്പിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടിക്കെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. കരമന പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Exit mobile version