Site icon Fourteen Kerala – 14 Kerala News

ആ ‘അ‍ജ്ഞാതനെ’ തിരിച്ചറിയാനായില്ല, കൊച്ചി മെട്രോയിലെ സുരക്ഷ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കൊച്ചി: കൊച്ചി മെട്രോയിലുണ്ടായ സുരക്ഷ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവ മുട്ടംയാർഡിലെ പന്പ മെട്രോ ട്രെയിനിൽ ഭീഷണി സന്ദേശം കണ്ടെത്തിയത്. ‘burnt it ,first hit in kochi’ എന്ന് സ്പ്രെ പെയിന്‍റ് കൊണ്ട് എഴുതിയ നിലയിലാണ് കണ്ടെത്തിയത്. വലിയ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിൽ  അതിക്രമിച്ച് കയറിയ അ‍ജ്ഞാതനെ തിരയുകയാണ് പൊലീസ്.

സിസിടിവി ലഭ്യമെങ്കിലും ഇതിൽ നിന്ന്  വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് വിവരം. അതിക്രമിച്ച് കയറിയതിന് മെട്രോ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് ഇതിൽ ബന്ധമുണ്ടോയെന്ന് അറസ്റ്റിന് ശേഷം മാത്രമെ വ്യക്തമാകൂ എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി. 

Exit mobile version