Site icon Fourteen Kerala – 14 Kerala News

മോഷ്ടിച്ച കെഎസ്ആർടിസി ബസുമായി പോയ ആൾ നിരവധി വാഹനങ്ങളെ ഇടിച്ചു; ഒടുവിൽ പിടിയിൽ

കൊച്ചി: ആലുവയിൽ നിന്ന് മോഷ്ടിക്കപ്പെട്ട കെഎസ്ആർടിസി ബസ് കണ്ടെത്തി. എറണാകുളം നോർത്ത് പോലീസാണ് ബസ് പിടികൂടിയത്. ബസ് മോഷ്ടിച്ച ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മോഷ്ടിച്ച ബസ് ഓടിച്ചു പോകുന്നതിനിടെ മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു.

കോഴിക്കോട് ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസാണ് മോഷണം പോയത്. കെഎസ്ആർടിസി ആലുവ സ്റ്റാന്റിൽ നിർത്തിയിട്ട ബസ് കള്ളൻ ഓടിച്ച് പോവുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്. ഇന്ന് രാവിലെ ആണ് ആണ് കവർച്ച നടന്നത്. 

Exit mobile version