Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് 3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ജാഗ്രത ശക്തം

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട വയനാട് ജില്ലകളിൽ കൂടി കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ ആകെ 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ കണ്ണൂർ ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 

വ്യഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ഡാമുകളിൽ കെഎസ്ഇബി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ പെരിങ്ങൽക്കൂത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ അണക്കെട്ടുകളിലാണ് റെഡ് അലർട്ട്. 

ആന്ധ്രയിലെ റായൽസീമയ്ക്ക് മുകളിലായുള്ള ചക്രവതച്ചുഴിയുടെ സ്വാധീനം തുടരുന്നതിനാലാണ് കേരളത്തിലും മഴ തുടരുന്നത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കൂടുതൽ ശക്തമാകുന്നത്. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Exit mobile version