Site icon Fourteen Kerala – 14 Kerala News

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്

തൃശ്ശൂര്‍: കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകിട്ട് തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്താൻ ധാരണ. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്.

വൈകിട്ടും മഴ പെയ്തതോടെ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇന്ന് വൈകിട്ട് മഴ പെയ്യാതിരുന്നതോടെയാണ് നാളെ വൈകിട്ട് നടത്താൻ ദേവസ്വങ്ങളുമായി കൂടിയാലോചിച്ചു ജില്ലാ ഭരണകൂടം ധാരണയായത്.

Exit mobile version