Site icon Fourteen Kerala – 14 Kerala News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. 30 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരം വെടിവെച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിന് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. 

അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കട അവധിയായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version