Site icon Fourteen Kerala – 14 Kerala News

ത്രികോണ മത്സരത്തിനൊരുങ്ങി തൃക്കാക്കര; എ.എൻ.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കൊച്ചി: തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർ‍ത്ഥി എ.എൻ.രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പം കളക്ടറേറ്റിലേക്ക് പ്രകടനമായി എത്തിയാണ് വരണാധാകാരിക്ക് നാമനിർദേശ പത്രിക നൽകിയത്.

തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് പത്രികാ സമർപ്പണത്തിന് ശേഷം എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു. ഓ‍ർത്തഡോക്സ് സഭാധ്യക്ഷനാണ് കെട്ടിവയ്ക്കാനുള്ള പണം കൈമാറിയതെന്നും സ്ഥാനാർത്ഥി വ്യക്തമാക്കി.

Exit mobile version