Site icon Fourteen Kerala – 14 Kerala News

കാസര്‍കോട്ട് ഷവർമ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കാസര്‍കോട്: ഷവര്‍മ്മയില്‍ നിന്ന്  വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ കടയുടമയ്ക്കെതിരെ പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

കുഞ്ഞഹമ്മദിന്റെ കൂൾബാറിൽനിന്ന് ഷവർമ  കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചതും 59 പേർ ആശുപത്രിയിലായതും. കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി  എന്നിവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. 

Exit mobile version