Site icon Fourteen Kerala – 14 Kerala News

അങ്കം മുറുകുന്നു; കൂടുതൽ നേതാക്കൾ എത്തും;എൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകും

കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽ ഡി എഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക നൽകും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആണ് കലക്ടറേട്ടിൽ എത്തി പത്രിക നൽകുക.

ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാളെ പത്രിക നൽകും. പ്രചാരണതിന് വേഗം കൂട്ടാൻ യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയിൽ ചേരും. ആം ആദ്മി ട്വീന്റി ട്വീന്റി സ്ഥാനാർതിയേ നിർത്താത്തത് ഗുണം ചെയ്യുമെന്നാണ് udf ന്റെയും ldf ന്റ്യും പ്രതീക്ഷ

Exit mobile version