Site icon Fourteen Kerala – 14 Kerala News

പണിമുടക്കുന്നവര്‍ക്ക് “പണി”കൊടുക്കാന്‍ കെഎസ്ആര്ടിസി, 190 ഡ്യൂട്ടിയില്ലെങ്കില്‍ പ്രമോഷനും ഇന്‍ക്രിമെന്‍റും ഇല്ല

തിരുവനന്തപുരം ; ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകള്‍ അനിശ്ചിതകാല പണിമുടക്ക് ആലോചിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആര്ടിസി മാനേജ്മെന്‍റ്  കടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുന്നത്. സര്‍വ്വീസുകള്‍ മുടങ്ങുന്നത് യാത്രക്ളേശമുണ്ടാക്കുന്നു. മാത്രമല്ല, കെഎസ്ആര്ടി്സിയുടെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കുന്നു.പൊതുജനത്തിന് യാത്രസൗകര്യം ഉറപ്പ് വരുത്തുന്നതിന്‍റെ  ഭാഗമായാണ് പുതിയ നിര്‍ദ്ദേശം.

ജിവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണം. ഇന്‍ക്രിമെന്‍റിനും പ്രമോഷനും  ഇത് ബാധകമായിരിക്കും. പ്രമോഷനും ഇന്‍ക്രിമെന്‍റും  അനുവദിക്കുന്ന തിയതിക്ക് പ്രസ്തുത വര്‍ഷത്തെ  ഡ്യൂട്ടിക്ക് ആനുപാതികമായി ഡ്യൂട്ടി ചെയ്തിരിക്കണം.ശമ്പള പരിഷ്കരണത്തിന്‍റെ  ഭാഗമായി സര്ക്കാരും, മാനേജ്മെന്‍റും, ജീവനക്കാരുടെ സംഘടനകളും തമ്മിലുണ്ടാക്കിയ കരാറില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥയുണ്ടെന്നും ചെയര്മാന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായി അവധിയെടുത്തവര്‍ക്ക്  ഇത് ബാധകമല്ല.ജനുവരി 13 മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്.എന്നാല്‍ 2022 ലെ ഇന്‍ക്രിമെന്‍റ് പ്രമോഷന്‍ എന്നിവക്ക് 190 ഡ്യൂട്ടി ബാധകമല്ല. കോവിഡ് ലോക്ഡൗണ്‍ കാലത്തെ സര്‍വ്വീസ് മുടക്കം കണക്കിലെടുത്താണിത് .

Exit mobile version