Site icon Fourteen Kerala – 14 Kerala News

തിരുവനന്തപുരത്ത് പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിവില്‍പൊലീസ് ഓഫീസറെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിലേറെ സജി ജോലിക്ക് പോയിരുന്നില്ല. ജോലിക്ക് പോകാത്തതും മദ്യപാനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ടാക്കി.

ഇതോടെ നാല് ദിവസം മുമ്പ് സജി വീട് വിട്ടിറങ്ങുകയായിരുന്നു. ജോലിയില്‍ തുടരാനാകുന്നില്ലെന്നും സാമ്പത്തിക ബാധ്യതയുണ്ടെന്നും പറയുന്ന സജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇതിനിടെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മരണത്തിന് ഉത്തരവാദി എന്നാരോപിച്ച് സജിയുടെ അച്ഛന്‍ പരാതി നല്‍കി. 

Exit mobile version