Site icon Fourteen Kerala – 14 Kerala News

കുറഞ്ഞ നിരക്കിൽ സ്വർണവില; അക്ഷയ തൃതീയ ദിനത്തിലെ വില ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 രൂപയാണ്. ഇന്നലെ 160 രൂപയുടെ കുറവാണ് സ്വർണ വിലയിലുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 1000  രൂപയുടെ  ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപയുടെ കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്ന് വിപണനം അവസാനിപ്പിച്ചത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4720 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 20 രൂപയുടെ കുറവുണ്ടായിരുന്നു. ഏപ്രിൽ 30 ന് രണ്ട് തവണ സ്വർണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ അന്ന്  ആദ്യം 15 രൂപയും പിന്നീട്  100 രൂപയും കുറഞ്ഞിരുന്നു. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും ഇന്ന് മാറ്റമില്ല. 3900 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില. ഏപ്രിൽ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ ആദ്യം  15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ  85 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഏപ്രിൽ 30 ന് രണ്ട് തവണ  വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചിരുന്നു.  

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 69 രൂപയാണ്. ഇന്നലെ വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Exit mobile version