Site icon Fourteen Kerala – 14 Kerala News

സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം വേഗത്തിലാക്കും, ഭരണ പരിഷ്ക്കരണ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയൽ നീക്കം കാര്യക്ഷമമാക്കാനുള്ള ഭരണ പരിഷ്ക്കരണ തീരുമാനത്തിന് അനുമതി നൽകി മന്ത്രിസഭാ യോഗം. അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറിവരെയുള്ള തട്ടിലാണ് മാറ്റം. അണ്ടർ സെക്രട്ടറി കാണുന്ന ഫയൽ പിന്നീട് അതിന് മുകളിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻമാത്രം കണ്ടശേഷം സെക്രട്ടറി തലത്തിലേക്ക് പോകാനാണ് തീരുമാനം. അതായത് ഫയൽ നീക്കം രണ്ടു തട്ടിൽ മാത്രമായി നിജപ്പെടുത്തി. 

അതേ സമയം നയമപരമായ തീരുമാനം, ഒന്നിൽകൂടുതൽ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീർണവുമായി പ്രശ്നങ്ങള്‍ എന്നി ഡെപ്യൂട്ടി സെക്രട്ടറി മുതൽ ഉന്നത ഉദ്യോഗസ്ഥർ വിശദമായ പരിശോധിക്കണമെന്നും തീരുമാനിച്ചു. പൊതുമേഖല സ്ഥാപനത്തിലേക്കുള്ള നിയമനത്തിനായി  റിക്രൂട്ട്മെൻ് ബോർഡ് ഓർഡിനൻസിന്  ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു. 28 പോക്സോ പ്രത്യേക കോടതികളിൽ നിലവിലുള്ള ജുഡിഷ്യൽ ഓഫീസർമാരെ നിയമിക്കാനും തീരുമാനിച്ചു. വിമരിച്ച ജുഡിഷ്യൽ ഓഫീസ‍ർമാരെ നിയമിക്കാനായിരുന്നു നേരത്തെയുളള തീരുമാനം. 

Exit mobile version