Site icon Fourteen Kerala – 14 Kerala News

ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. 

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊട് കൂടിയ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശ്രീലങ്കക്കും മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി  നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അതേസമയം വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദപാത്തി ദുർബലമായി. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

Exit mobile version