Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു; പ്ലസ് ടു മോഡൽ ജൂൺ 2 മുതൽ

തിരുവനന്തപുരം∙ സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ജൂണ്‍ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്ലസ് വൺ, വിഎച്ച്എസ്ഇ പരീക്ഷ ജൂൺ 2 മുതൽ 18 വരെ നടത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

ജൂൺ രണ്ടു മുതൽ പ്ലസ് ടു മോഡൽ പരീക്ഷ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തും. കോവിഡ് മാർഗ രേഖ പിന്തുടര്‍ന്നാകും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു.

Exit mobile version