Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ നാലുനാൾ ഒറ്റപ്പെട്ട മഴ ശക്തമായേക്കും; ഇടിമിന്നൽ ജാഗ്രത, തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 4 ദിവസം (തിങ്കളാഴ്ച വരെ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25 ാം തിയതി വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത് പ്രകാരം ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങളും ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Exit mobile version