Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും മുന്നറിയിപ്പ്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത നിലനിൽക്കുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിയിറ്റിയും മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

അതേസമയം തെക്കൻ തമിഴ്‌നാട് തീരത്തെ ചക്രവാദ ചുഴി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version