Site icon Fourteen Kerala – 14 Kerala News

കോടതി രേഖകൾ ദിലീപിന്റെ ഫോണിൽ,വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ, വധഗൂഡാലോചനക്കേസ് റദ്ദാക്കുമോയെന്ന് നാളെയറിയാം 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിർണായക രേഖകൾ ഫോണിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷൻ. ദിലീപിന്റെ ഫോണിൽ കണ്ടെത്തിയ രേഖകൾ കോടതിയിൽ പ്രോസിക്യൂഷൻ പ്രദർശിപ്പിച്ചു.

രേഖകൾ ചോർന്നതിൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് നേരത്തെ അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിചാരണ കോടതി അനുമതി നൽകിയിട്ടില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രേഖ മാധ്യമങ്ങൾക്ക് ചോർന്നതിൽ എഡിജിപി ശ്രീജിത്ത് വിശദീകരണം നൽകി. എന്നാൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമെന്ന് കോടതി നിരീക്ഷിച്ചു. വിശദീകരണം തൃപ്തികരമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

അതേ സമയം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി നാളെയുണ്ടാകും. 

Exit mobile version