Site icon Fourteen Kerala – 14 Kerala News

മഴയ്ക്കും കാറ്റിനും സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ കൂടുതൽ കനക്കുമെന്നാണ് മുന്നറിയിപ്പ്. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ട്. 

കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കടലിൽ കേരള തീരത്ത് ഉള്ളവർ കർണാടക ലക്ഷദ്വീപ് തീരങ്ങളിലേക്ക് മാറാനും നിർദേശിച്ചു. 

Exit mobile version