Site icon Fourteen Kerala – 14 Kerala News

വെണ്ണലയിൽ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ; സാമ്പത്തിക പ്രയാസങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്

കൊച്ചി: വെണ്ണലയിൽ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് ആത്മഹത്യ ചെയ്തത്. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവർ ആണ് മരിച്ചത്.

രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്.സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്. 

Exit mobile version