Site icon Fourteen Kerala – 14 Kerala News

‘ആരോഗ്യ വകുപ്പിനെതിരെ വാര്‍ത്തകള്‍’; പ്രചാരണത്തിന് പിന്നില്‍ വകുപ്പിലെ ചിലരെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഏറ്റവും മോശം വകുപ്പെന്ന ചീഫ് സെക്രട്ടറിയുടെ പരാമർശത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യവകുപ്പിനെ അധിക്ഷേപിക്കുന്ന വാർത്തകള്‍ വരുന്നു.

പ്രചാരണത്തിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ചിലരാണ്. ഇരുപതും മുപ്പതും വർഷം മുൻപുള്ള ചില കേസുകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചീഫ് സെക്രട്ടറി അഭിപ്രായം പറഞ്ഞത്. ആരോഗ്യ വകുപ്പിൽ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീർക്കാനുള്ള അജണ്ടയോടുള്ള പ്രവർത്തനം നടക്കുന്നതായും വീണ ജോര്‍ജ് കുറ്റപ്പെടുത്തി. 

Exit mobile version