Site icon Fourteen Kerala – 14 Kerala News

സർക്കാർ ജീവനക്കാരാണോ, എങ്കിൽ സൈക്കിൾ നി‍ര്‍ബന്ധം; ലക്ഷദ്വീപിൽ ഇത് പുതിയ പരിഷ്കാരം 

കൊച്ചി: ലക്ഷദ്വീപിൽ ഇനിമുതൽ എല്ലാ ബുധനാഴ്ചയും സർക്കാർ ജീവനക്കാർ ഓഫീസിലെത്താൻ സൈക്കിളിൽ (cycle) സ‌ഞ്ചരിക്കണം. ഓഫീസുകളിലേക്കുള്ള യാത്രയ്ക്ക് മോട്ടോ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടഞ്ഞ് ദ്വീപ് ഭരണകൂടത്തിന്‍റെ പുതിയ പരിഷ്കാരം.

എല്ലാ ദ്വീപുകൾക്കും ഉത്തരവ് ബാധകമാണ്. അംഗപരിമിതർ, ഗുരുതര ശാരീരിക പ്രശ്നമുള്ളവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. ആദ്യ ദിനം ജീവനക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായെതെന്നാണ് ദ്വീപ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. 

Exit mobile version