Site icon Fourteen Kerala – 14 Kerala News

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് നാളെ തുടക്കം. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം കണ്ണൂർ പൊലീസ് മൈതാനത്ത് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.

മന്ത്രിമാരായ റോഷി അ​ഗസ്റ്റിൻ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ​ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. എംപിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും പങ്കെടുക്കും. രണ്ട് മാസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് നാളെ തുടക്കമാകുക. എല്ലാ ജില്ലകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. 99 സീറ്റ് നേടിയാണ് കഴിഞ്ഞ വർഷം പിണറായി വിജയൻ സർക്കാർ അധികാര തുടർച്ച നേടിയത്. 

Exit mobile version