Site icon Fourteen Kerala – 14 Kerala News

മാർച്ച് 27ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും; മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : മാർച്ച് 27ന് (ഞായർ) കേരളത്തിലെ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

മാർച്ച് 28, 29 തീയതികളിൽ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ റേഷൻ വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാൻ തീരുമാനിച്ചതെന്നും പൊതുജനങ്ങൾ പരമാവധി സഹകരിച്ച് റേഷൻ വിഹിതം കൈപ്പറ്റണമെന്നും മന്ത്രി അറിയിച്ചു.

Exit mobile version