Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽമഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

മഴ കിട്ടി തുടങ്ങിയതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് ഉണ്ട്. ഇന്നലെ ശരാശരിയേക്കാൾ 1.3 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയാണ് പാലക്കാട് (Palakkad) രേഖപ്പെടുത്തിയത്. 

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യൂനമർദ്ദം  നാളെയോടെ തെക്കൻ ആൻഡമാൻ കടലിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും. ഇതിന്റെ പ്രഭാവത്തിലും കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ട്.

Exit mobile version