Site icon Fourteen Kerala – 14 Kerala News

ദീപുവിന്‍റെ കൊലപാതകം; സിപിഎം പ്രവർത്തകരുടെ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്‍റെ കൊലപാതക കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്‍റെ അച്ഛൻ കുഞ്ഞരു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്‍റെ നടപടി. കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ  നീതി ലഭിക്കില്ലിന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുംമാണ് ആവശ്യം. കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഹർജി മറ്റന്നാൽ പരിഗണിക്കാൻ മാറ്റി.

Exit mobile version