Site icon Fourteen Kerala – 14 Kerala News

കാലടിയിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു

എറണാകുളം കാലടി കാഞ്ഞൂരിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ദേഹത്ത് മണ്ണെണ ഒഴിച്ചാണ് ആത്മഹത്യ ചെയ്തത്. സംഭവം നടന്നത് വെള്ളറയ്ക്കൽ സ്വദേശി ജോർജിന്റെ വീടിന് മുന്നിലാണ്. സംഭവ സ്ഥലത്ത് വച്ച് തന്നെ ഷാജി മരിച്ചു.

Exit mobile version