Site icon Fourteen Kerala – 14 Kerala News

സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് യുഡിഎഫ്;മാര്‍ച്ച് നാലിന് സെക്രട്ടറിയേറ്റിന് മുന്നില്‍ എംഎല്‍എമാരുടെ സമരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി യുഡിഎഫ്. ക്രമസമാധാന പ്രശ്നം, സില്‍വര്‍ ലൈന്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പ്രക്ഷോഭം. മാര്‍ച്ച് നാലിന് എംപിമാരും എംഎല്‍എമാരും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തും. സില്‍വര്‍ ലൈന് എതിരെ 25 ദിവസം നീണ്ടുനില്‍ക്കുന്ന സമരവും യുഡിഎഫ് നടത്തും.

സില്‍വര്‍ ലൈനില്‍ മാര്‍ച്ച് 10  മുതല്‍ ഏപ്രില്‍ നാലുവരെ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കക്ഷിനേതാക്കള്‍ എല്ലാ ജില്ലകളിലും പങ്കെടുത്ത് കൊണ്ടായിരിക്കും സമരത്തിന് നേതൃത്വം  നല്‍കും. 

Exit mobile version