Site icon Fourteen Kerala – 14 Kerala News

കുതിച്ചുയർന്ന് സ്വർണവില; രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 100 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4680 രൂപയായി.

ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയിലെത്തി. രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനയാണ് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 35 ഡോളറാണ് വർധിച്ചിരിക്കുന്നത്. ഉക്രൈനിന് മേൽ അധിനിവേശം നടത്തുമെന്നതിന്റെ ശക്തമായ സൂചന പുറത്ത് വന്നതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയതാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം.

അതേസമയം, വെള്ളിക്ക് ഒരു രൂപ വർധിച്ച് 69 രൂപയിലെത്തി. 925 ഹോൾമാർക്ഡ് വെള്ളിക്ക് നൂറ് രൂപയാണ് ഇന്നത്തെ വില.

Exit mobile version