Site icon Fourteen Kerala – 14 Kerala News

ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളന തിയതി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം( തീരുമാനിക്കും. ഈ മാസം 18 മുതൽ ചേരാനാണ് ഏകദേശധാരണ. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്തും. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം തുടങ്ങുക. നന്ദിപ്രമേയചർച്ചക്ക് ശേഷം ഇടക്ക് പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരാനാണ് ആലോചന. 

ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാൻ വൈകിയതിനാൽ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാർച്ച് ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്. കൊവിഡിലെ നിലവിലെ സാഹചര്യവും മന്ത്രിസഭ ചർച്ച ചെയ്യും. മൂന്നാം തരംഗത്തിലെ രോഗവ്യാപനം കുറയുന്നുവെന്നാണ് പൊതുവിലയിരുത്തൽ

Exit mobile version