Site icon Fourteen Kerala – 14 Kerala News

ഐഎഫ്എഫ്‌കെ ഡിസംബർ 11 മുതൽ 18 വരെ, ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം; ആദ്യ നാല് മണിക്കൂറിൽ 4,500 രജിസ്‌ട്രേഷനുകൾ

തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. ഡെലിഗേറ്റ് സെൽ തുറന്ന് ആദ്യ നാല് മണിക്കൂറിനുള്ളിൽ 4,500 പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതിനായി നിരവധി ചലച്ചിത്രപ്രേമികളാണ് രജിസ്‌ട്രേഷനെത്തുന്നത്.

ആദ്യ മണിക്കൂറുകളിൽ തന്നെ ലഭിച്ച വലിയ പ്രതികരണം മേളയോടുള്ള സിനിമാപ്രേമികളുടെ താൽപര്യവും ആവേശവും വ്യക്തമാക്കുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച സിനിമകൾ ആസ്വദിക്കാനുള്ള അവസരത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്. വരും ദിവസങ്ങളിലും കൂടുതൽ പേർ രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ അറിയിച്ചു.

Exit mobile version