Site icon Fourteen Kerala – 14 Kerala News

കണ്ടെയ്‌നർ ലോറിയുടെ അടിയിലേക്ക് തെറിച്ച് വീണ് രണ്ടു ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂർ: കണ്ടെയ്നർ ലോറിയുടെ അടിയിലേയ്ക്ക് തെറിച്ചുവീണ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. ചേർപ്പ് പെരുമ്പിള്ളിശ്ശേരി വടക്കൂട്ട് ജഗന്നിവാസന്റെ മകൻ ഉണ്ണികൃഷ്ണൻ (30), തിരിച്ചറിയാത്ത മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്.

കൊടുങ്ങല്ലൂർ കൂർക്കഞ്ചേരി സംസ്ഥാന പാതയിൽ ഊരകം സെന്ററിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം നടന്നത്.

തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട യുവാക്കളെ അരമണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Exit mobile version