Site icon Fourteen Kerala – 14 Kerala News

അമ്മ ക്ഷേത്രദർശനത്തിന് പോയതിന് പിന്നാലെ ദുരന്തം; പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജനയാണ് (16) മരിച്ചത്. ശനി പുലർച്ചെയാണ് സംഭവം. വീടിനുള്ളിലെ സ്റ്റെയർകേസിനടിയിലാണ് സഞ്ജനയെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.

പുലർച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി വീട്ടിൽനിന്ന് പോയിരുന്നു. പിന്നാലെയാണ് കുട്ടി കൈ മുറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച സഞ്ജന.

Exit mobile version