Site icon Fourteen Kerala – 14 Kerala News

കേരള എന്‍ട്രന്‍സ് പരീക്ഷ നാളെ നടക്കും

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ( കീം) നാളെ നടക്കും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് പരീക്ഷകള്‍. കേരളത്തിലെ 415 കേന്ദ്രങ്ങളിലും ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

1,12,097 വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ചതില്‍ 1,05,800 പേര്‍ ഇതുവരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പരീക്ഷ നടത്താമെങ്കിലും റാങ്ക് ലിസ്റ്റ് കോടതിയുടെ ഉത്തരവില്ലാതെ പ്രസിദ്ധീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version