Site icon Fourteen Kerala – 14 Kerala News

ഐ.എ.എസ് തലപ്പത്ത് മാറ്റം: എൻ. പ്രശാന്ത് കെ.എസ്.ഇ.ബി ചെയർമാൻ; ജ്യോതിലാൽ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി. കെ.എസ്.ഇ.ബി ചെയർമാനായി എൻ. പ്രശാന്തിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. എം.ജി രാജമാണിക്യത്തെ മാറ്റിയാണ് എൻ. പ്രശാന്തിന് പുതിയ ചുമതല നൽകിയിരിക്കുന്നത്.

ആരോഗ്യവകുപ്പിലും ആഭ്യന്തരവകുപ്പിലും ധനകാര്യവകുപ്പിലും പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി പകരം മുഹമ്മദ് ഹനീഷിന് ചുമതല നൽകി.

കെ.ആർ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി മാറ്റിയപ്പോൾ, മിൻഹാജ് ആലം പുതിയ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. ഭരണതലത്തിൽ കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ വൻ മാറ്റങ്ങൾ.

Exit mobile version