Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വമ്പൻ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് 12,775 രൂപയിലും പവന് 1,02,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നതെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പവന് 1,01,840 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം, സ്വർണവില ഉയർന്നപ്പോൾ സംസ്ഥാനത്ത് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. വെള്ളി ഗ്രാമിന് 200 രൂപയിലും 10 ഗ്രാം വെള്ളിയൊന്നിന് 2,000 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Exit mobile version