Site icon Fourteen Kerala – 14 Kerala News

സംസ്‌ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്.

അതേസമയം കോളേജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജനുവരി 21 മുതലാണ് കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് സ്‌കൂളുകൾ രണ്ടാഴ്‌ചത്തേക്ക് അടക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടർന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. നിലവിൽ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായത്.

Exit mobile version