Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കൂടി പുതുതായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടെ സംസ്ഥാനത്ത് ആകെ ഏഴ് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് നിലവിലുള്ളത്.

അതേസമയം, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിലും തീരദേശത്തും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Exit mobile version