തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിന് എതിരെ നടത്തുന്ന കേസുകൾ യുഡിഎഫ്-ബിജെപി ഒത്തുകളിയുടെ ഭാഗമാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ ഇടാമെന്ന് ഹൈകോടതി വിധി പ്രഖ്യാപിച്ചു. പാർട്ടിയെയും നേതാക്കളെയും കടന്നാക്രമിക്കാനുള്ള അവസരമായി യുഡിഎഫ് ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. അതിന് പിന്നിൽ ബിജെപിയുടെ താൽപര്യമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അതുകൊണ്ടാണ് കാര്യങ്ങൾ അങ്ങനെ നീക്കിയതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് മനസിലായി. അപ്പോൾ പുതിയ കേസ് വേണം. അതിനാണ് ഹവാല കേസ് കൊണ്ടുവന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒത്തുകളിയുടെ ഭാഗമാണിത്. കേസ് നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
