Site icon Fourteen Kerala – 14 Kerala News

തുലാവര്‍ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തുലാവര്‍ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

രാവിലെ ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലര്‍ച്ചെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാറ്റിലൂടെ ഒക്ടോബര്‍ പകുതിയോടെ കേരളത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവര്‍ഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) രാജ്യത്തുനിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നതോടെയാണ് തുലാവര്‍ഷം ആരംഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവര്‍ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.

Exit mobile version